Thursday, October 4, 2007

വന്ദനം

വന്ദനമുദ്ര
വന്ദനമുദ്രതന്നെ മനുഷ്യ-
നൊന്നാമത്തെ വരമായ്‌ വരമായ്‌
ഒന്നുചേര്‍ന്ന ഇരുകൈകളില്‍ നി-
ന്നുരുവായ്‌ കൈത്താളതാളം

വന്ദനമുദ്രാതാളത്തില്‍ നിന്ന്
എന്ത്‌ ഏതെന്ന ചിന്ത തന്‍ താളം
എന്ത്‌ ഏതെന്ന ചിന്തയില്‍ നിന്ന്
വന്നുവന്ദനമുദ്രാമനസ്സ്‌

വന്ദനവിദ്യ
വന്ദനത്തില്‍നിന്നുമനുഷ്യ-
നിന്നുകാണുന്നതെല്ലാമെ ഉണ്ടായ്‌
ഒന്നുകൂടുന്നകൈകളില്‍ നിന്ന്
മിന്നിടുന്നുവിദ്യുതീവിദ്യ
ഒന്നുമിന്നിയാല്‍കൈയില്‍മനസ്സില്‍
ഒന്നുമിന്നുന്നുവിദ്യുതീവിദ്യ
ഒന്നൊന്നായിമിന്നുന്നമിന്നല്‍
ഒന്നുചേര്‍ന്നുമനസ്സാകെയായി
വന്നിടുന്നുവരമായ്‌ വിവരം
വന്ദനത്താല്‍ വന്ദനവിദ്യ

വന്ദനോല്‍സവം
തമ്മില്‍തമ്മിലായ്‌ വന്ദിക്കുമാചാരം
നമ്മില്‍നന്മവളര്‍ത്തുന്നുതന്നത്താന്‍
വന്ദിച്ചൊന്നുതിരിഞ്ഞാല്‍തിരിയുന്നു
നല്ലതൊന്നത്‌ നന്നായി എന്നത്‌
ഒന്നൊന്നായണിചേര്‍ന്നിട്ടുവന്ദിച്ചാല്‍
നന്നെന്നുള്ളതാംതോന്നല്‍മനസ്സിലായ്‌
ഒന്നുചേര്‍ന്നമനസ്സുകള്‍ വന്ദിച്ചാല്‍
വന്ദനാനന്ദം വന്ദനോല്‍സവുമായ്‌

1 comment:

ഫസല്‍ ബിനാലി.. said...

vandanam vandanam thanne paaril...
nannayittundu, congrats