Sunday, March 30, 2008

ശരിവരം

ശരിവരം
തെറ്റുന്നതല്ലശരി എന്നുമനസ്സുറച്ചാല്‍
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേരലായി
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേര്‍ന്നുവന്നാല്‍
കിട്ടുന്നുജീവിതമഹാവരമഹിമയൊന്ന്
--------------
ശരിശ്രീ
---------
ശരിസ്വരംശ്രീ ഐശ്വര്യം
ശരിശ്രീ ഈശ്വരന്‍ ഐശ്വര്യം
ശരീശ്വരൈശ്വര്യം ഐശ്വര്യം
ശരിശ്രീ ഐശ്വര്യം ഐശ്വര്യം

Sunday, March 16, 2008

പാതാളശ്ശേരി

പാതാളശ്ശേരി
----------
പാത പാതകമാക്കിയ
പാതാളശ്ശേരിയില്‍ശരി
"പാടില്ല"എന്നതെന്നായി
പാടുള്ളതെന്ത്‌ പാടുവാന്‍


നന്നാവണം ഒന്ന് നന്നാവണം
എന്നാവണം എന്നും നാവില്‍നിന്ന്
ഒന്നായി നന്നാലു നാവു"നന്നായ്‌"
എന്നൊന്ന് തന്നെ ജപിച്ചാല്‍ നന്നായ്‌

Thursday, March 13, 2008

ആദിത്യോദയം

ആദിത്യോദയം
നാവില്‍ നിന്നാവും നാദമായ്‌
ആതീ ഈതീ അതാദിത്യന്‍
ആദിത്യോദയനാദത്തില്‍
ആടി ഉയരും നാടാകെ
നാവില്‍ നിന്നുണ്ടാവുന്നത്‌ നാദം
നാവില്‍ നിന്നുണ്ടായ ആദിനാദമെന്ത്‌---"ആ തീ"---
എല്ലാ ആദിസംസ്കാരങ്ങളിലും ആദ്യത്തെ ഓര്‍മ്മ -"ആതീ"-യുടെ ഓര്‍മ്മയാണ്‌.ആ ഓര്‍മ്മയില്‍ നിന്നാണ്‌ബുദ്ധിയുടെ തീയും ശക്തിയുടെതീയും ഉണ്ടായത്‌
ആകാശത്തില്‍കണ്ട "ആതീ"യും
കയ്യില്‍ കത്തിച്ചു പിടിച്ച "ഈതീ"യും ഒരുപോലെയാണെന്ന കണ്ടെത്തല്‍ ശക്തിനേടലായ്‌ ബുദ്ധിതേടലായ്‌
ആദിനാദത്തിന്റെ ഓര്‍മ്മ ജ്യോതിയായി "ആതീ-ഈതീ"യായ ആദിത്യജ്യോതിയായി തെളിഞ്ഞപ്പോള്‍ ആദിമനുഷ്യന്‍ കൈവിരലുകള്‍ ചേര്‍ത്തു ആദിത്യനെ തൊഴുതു
ആദിത്യോദയത്തില്‍ ആടിത്തുടങ്ങുന്ന നാദജ്യോതി താളരൂപിയായനാടിന്റെ പ്രകൃതിയെ വന്ദിച്ചു

Tuesday, March 11, 2008

ഈശ്വരാരാധന

ഈശ്വരാരാധന
------------
ഈശ്വരാരാധന എന്ന- തീസ്വരാരാധന, എന്നും
ആശ്രയം താന്‍ ആ ആശയം
ആശാധാരയാം ആശയം
---------------------
ഈശ്വരന്‍ എന്നുപറയാനും ഈശ്വരനെ അറിയാനും ആശ്രയമായത്‌ അക്ഷരങ്ങളാണ്‌.അക്ഷരങ്ങള്‍ക്ക്‌ ജീവനുണ്ടാക്കുന്നത്‌ അ,ഇ,എ ഉ,ഒ,ആ,ഈ,ഏ,ഊ,ഓ എന്നീ പത്ത്‌ സ്വരങ്ങളാണ്‌. ഉയിര്‍ എന്നു വിളിക്കുന്നജീവസ്വരങ്ങളാണ്‌ അരുള്‍ പൊരുള്‍ രൂപത്തിലുള്ളനാദത്തിനും അര്‍ഥത്തിനുംചലനവും ശക്തിയും നല്‍കുന്നത്‌
അറിവിന്റെ ആധാരം ഉയിരായ സ്വരങ്ങളാണ്‌.അറിവിന്റെ ആധാരമായ
സ്വരങ്ങളുടെ ധാരയെ തിരിച്ചറിയുന്നതാണ്‌ ആരാധന..പത്തുസ്വരങ്ങളെ പത്തു വിരലുകളില്‍ ആവാഹിച്ച്‌ തൊഴുതാല്‍ സ്വരാരാധനയാവലായ്‌
തെറിക്കുന്ന അക്ഷരങ്ങള്‍ തെറിയായ്‌ മാറലായ്‌.കവലപ്രസംഗങ്ങളിലും,അടുക്കളക്കലഹങ്ങളിലും വിദ്യയെ വേറെവേറെയക്കുന്ന വിദ്യാലയങ്ങളിലും വേറിട്ടുതെറിക്കുന്നവേതാളതാളത്തിലുള്ള അക്ഷരങ്ങളാണ്‌ ഉള്ളത്‌
എതിരായും നേരിടുന്ന അതിരുകളിലും വാക്കുകള്‍ വാളുകളാക്കി പോരാടുമ്പോള്‍ തീപ്പൊരികളായി അക്ഷരങ്ങള്‍ തെറിക്കുന്നു ചിതറിത്തെറിക്കുന്നു.തെറിക്കുന്ന ആസുരശബ്ദങ്ങളെ വന്ദനമുദ്രകൊണ്ട്‌ കയ്യൊതുക്കി ഈ സ്വരങ്ങള്‍ ഈശ്വരസ്വരങ്ങള്‍ എന്ന് ധ്യാനിച്ചാല്‍ ഈ അവസ്ഥക്ക്‌ മാറ്റമായേക്കാം ഈ ആശമാത്രമാണ്‌ ഈ കാലലോകത്തില്‍ ആശ്രയ്മായിട്ടുള്ളത്‌

Saturday, March 8, 2008

മതിമതി
-------
മതി മതി എന്ന മതിപ്പില്‍നിന്ന്
ഗതി തിരിഞ്ഞായത്‌ മാത്തമാറ്റിക്സ്‌
അത്‌ എന്ന് ഗതിമാറികണ്ടെത്തുവാന്‍
മതിയായകണ്ണും കണക്കുംവേണം
------------------------
പദമാറ്റനിഘണ്ടുനോക്കിയാല്‍
സംസ്കൃതത്തിലെ"മതി"എന്നമതിപ്പില്‍നിന്ന് അറബി വഴിഗതിതിരിഞ്ഞായതാണ്‌ മാത്തമാറ്റിക്സ്‌
ഫിന്‍ലന്റ്‌ കാരന്‍ അസ്കൊപര്‍പോള മെലുഹസംസ്കാരത്തില്‍നിന്നാണ്‌ബാബിലോണിയന്‍ ഗണിതം വികസിച്ചതെന്നും സൂചിപ്പിക്കുന്നു
മെലുഹബന്ധമുള്ള മാലി,മാലവി,സോമാലിയ,ഇന്‍ഡ്യയിലെ ബലൂച്‌,ബ്രാഹുയി,ബ്രോച്ച്‌,മാള്‍വ, ഭീല്‍,
ബറോഡ,മലയാളം ,തമിള്‍, തെലുങ്ക്‌-ഭാഷാസംസ്കാര ദേശങ്ങളില്‍ മതിപ്പാക്കി കാണുന്ന കണക്കുണ്ടോ എന്ന് നോക്കിയാല്‍ മാത്തമാറ്റിക്സ്‌ എങ്ങനെ ഉണ്ടായി എന്ന് കാണാം
മെലുഹ-മാലാഖമാര്‍ കൊണ്ടുവന്ന
അറിവിന്റെകഥ ഒന്ന് വിശകലനം
ചെയ്താല്‍ നന്ന്

mathematics

മതിമതി
-------
മതി മതി എന്ന മതിപ്പില്‍നിന്ന്
ഗതി തിരിഞ്ഞായത്‌ മാത്തമാറ്റിക്സ്‌
അത്‌ എന്ന് ഗതിമാറികണ്ടെത്തുവാന്‍
മതിയായകണ്ണും കണക്കുംവേണം
------------------------
പദമാറ്റനിഘണ്ടുനോക്കിയാല്‍
സംസ്കൃതത്തിലെ"മതി"എന്നമതിപ്പില്‍നിന്ന് അറബി വഴിഗതിതിരിഞ്ഞായതാണ്‌ മാത്തമാറ്റിക്സ്‌
ഫിന്‍ലന്റ്‌ കാരന്‍ അസ്കൊപര്‍പോള മെലുഹസംസ്കാരത്തില്‍നിന്നാണ്‌ബാബിലോണിയന്‍ ഗണിതം വികസിച്ചതെന്നും സൂചിപ്പിക്കുന്നു
മെലുഹബന്ധമുള്ള മാലി,മാലവി,സോമാലിയ,ഇന്‍ഡ്യയിലെ ബലൂച്‌,ബ്രാഹുയി,ബ്രോച്ച്‌,മാള്‍വ, ഭീല്‍,
ബറോഡ,മലയാളം ,തമിള്‍, തെലുങ്ക്‌-ഭാഷാസംസ്കാര ദേശങ്ങളില്‍ മതിപ്പാക്കി കാണുന്ന കണക്കുണ്ടോ എന്ന് നോക്കിയാല്‍ മാത്തമാറ്റിക്സ്‌ എങ്ങനെ ഉണ്ടായി എന്ന് കാണാം
മെലുഹ-മാലാഖമാര്‍ കൊണ്ടുവന്ന
അറിവിന്റെകഥ ഒന്ന് വിശകലനം
ചെയ്താല്‍ നന്ന്

Wednesday, March 5, 2008

ആദിത്യന്‍

ആദിത്യന്‍
--------
ആദിയായതീയത്‌ താന്‍
ആതീയായി ഈതീയായി
ആദിതീ ഈതീയാദിത്യന്‍
ആതീ ഈതീതാന്‍ ആദിത്യന്‍

ആദിത്യമന്ത്രം
---------
ഓം ആതീ ഈതീ ഇരുതീ
ഈതീ ആദിത്യനാദിതീ
ആതീ ആദി ഓം ആദിത്യന്‍
ഈതീ ഓം ഇന്നായാദിത്യന്‍