Saturday, May 9, 2009

jivithyjnam

അത്‌
ശ്രുതികൾ കേട്ടറിഞ്ഞത്‌
ദർ ശനം കണ്ടറിഞ്ഞത്‌
രസഗന്ധം കൊണ്ടറിഞ്ഞ്‌
കരമന കർമ്മമായി
അഞ്ച്‌
ശ്രുതികൾ കേട്ടവേദമായ്‌
ദർ ശനം കണ്ടശാസ്ത്രമായ്‌
രസഗന്ധ ദ്രവ്യജ്ഞാനം
കരമന കർമ്മജ്ഞാനം
കേൾക്കുക, കാണുക,രസരുചികൊണ്ടും ഗന്ധംകൊണ്ടും,കൈകൊണ്ടു ചെയ്തും മനസ്സ്‌ കൊണ്ട്‌ മനനംചെയ്തും അറിയുക. ഈ അഞ്ച്‌ രീതിയിൽ അറിയുന്നു
അങ്ങനെ കേട്ടറിഞ്ഞത്‌ വേദമായും കണ്ടറിഞ്ഞ ദർ ശനങ്ങൾശാസ്ത്രമായും രസഗന്ധജ്ഞാനം ദ്രവ്യജ്ഞാനമായും കൈകൊണ്ടും മനസ്സുകൊണ്ടുംചെയ്തറിഞ്ഞത്‌ തന്ത്രജ്ഞാനമായും മാറി
ജീവിതയജ്ഞത്തിൽ ഈ അഞ്ച്‌ അറിവുകളുംവേണം
ശ്രുതിയായ്‌ കേട്ടവേദങ്ങൾ
ദർ ശന ശാസ്ത്രംകണ്ടപോൽ
രസഗന്ധദ്രവ്യം അർച്ചന
കര,മന കർമ്മയജ്ഞത്തിൽ

കേട്ടവേദശ്രുതിചൊല്ലി
കണ്ടശാസ്ത്രവ്യവസ്ഥയിൽ
രസദ്രവ്യാർച്ചനയോടെ
കർമ്മം ജീവിതയജ്ഞമായ്‌
വേദം
----
ഉരുവിട്ടുകേട്ട ഋക്കുകൾ അറിയുകയായി.അ-റിയുക ഋക്കുകളായി- ഋഗ്വേദമായി
അറിയുന്നത്‌ അർത്ഥം-അർത്ഥം അറിയുന്നതിന്ന്-അതിനോട്‌ അത്‌ ഏച്ചുചേർത്ത യജുർ വേദമായി
അറിവ്‌ സാമട്ടിൽ സംഗീതമാക്കുന്നസാമവേമായി
അറിവിന്റെ നർത്തനാനുഷ്ഠാനങ്ങളായി ഉഴിയലും ഉച്ചാടനങ്ങളുമായി അഥർവ്വവേദമായി
വേദങ്ങൾ ഉരുവിട്ട്‌ നാദാന്തരീക്ഷമൊരുക്കി
വേദി
----
സാംഖ്യ കണക്കുകളിൽ,ന്യായരീതികളിൽ,യോഗവ്യവസ്ഥകളിൽ,മീം മാസ കൊണ്ട്‌ വിശകലനം ചെയ്ത്‌,വൈശേഷികം കൊണ്ട്‌ തരംതിരിച്ച്‌,വേദാന്തം കൊണ്ട്‌ വ്യക്തമാക്കി തിരിയുന്ന ദർ ശനങ്ങൾ കൊണ്ട്‌ വേദിയൊരുക്കി-
ദ്രവ്യം
----
രസഗന്ധ ജ്ഞാനം കൊണ്ട്‌ ദ്രവ്യമൊരുക്കി-
കർമ്മം
-----
വേദ,വേദി,ദ്രവ്യങ്ങൾ ഒരുക്കി കരംകൊണ്ടും മനം കൊണ്ടും ചെയ്യുന്നക്രിയയും മനനവും ചേർന്നകർമ്മം ജീവ്തയജ്ഞം

Friday, May 1, 2009

amrith

അലറുന്നരാക്ഷസർ രാഷ്ട്രീയക്കാരായി
അവരുണ്ടാക്കുന്നത്‌ രാക്ഷസീയം
ഇവിടെഭരിക്കുന്നോർ അവരെ എതിർക്കുന്നോർ
അവരെല്ലാം അവരെല്ലാം രാക്ഷസന്മാർ
---------------
അലറുന്ന രാക്ഷസർ അറിവറ്റ ദേവന്മാർ
ഇവിടെ കടയുന്നു അമൃത്‌ തേടി
അറിവിന്റെ പാലാഴി മലയാളം കടയുമ്പോൾ
അറിവമൃതുയരും അത്‌ തീർച്ചതന്നെ