Thursday, November 29, 2007

ഇനി

പൊങ്ങച്ചം
--------
എന്തിനാണിത്രയും പൊങ്ങച്ചം നമ്മള്‍ക്ക്‌
ഉള്ളില്ല്ലാതുള്ളതാം പൊള്ളത്തരം
ഉള്ളത്‌ ഇല്ലായ്മവല്ലായ്മമാത്രമായ്‌
ഇല്ലില്ല വല്ലതും നല്ലതൊന്നും
തല്ലുകൂടുന്നത്‌ നിത്യശീലങ്ങളായ്‌
എല്ലാം എതിര്‍ക്കാനായ്‌ മാത്രം മാത്രം
അല്ലെ ഇക്കേരളം കലഹാലയമായിട്ടില്ലെ നമുക്കുണ്ടൊ ഭാവൈശ്വര്യം

ഒന്നുമാറണ്ടെ ഇക്കേരളം മാറണ്ടെ
ഒന്നു നന്നാവാന്‍ മനസ്സുവേണ്ടേ

ഒന്നായാലൊരുമിച്ചാല്‍ നല്ലതെന്നുള്ള-
തൊന്നുറപ്പിക്കാന്‍ മനസ്സുവേണ്ടേ
---------------
ഇനി
---
എന്തായാലും നമുക്ക്ചിന്താപഥത്തില്‍ത്തന്നെ
എന്തെത്ര എങ്ങനെ എന്നചോദ്യവഴിയില്‍ത്തന്നെ
എന്തും അറിയാന്‍ അറിഞ്ഞതെന്തും പറയാനാവാന്‍
എന്തിനും പോന്നതാം അറിവിന്റെ ഭാഷവേണം

'ര'വിലങ്ങി രവിയായി

'ര'വിലങ്ങി രവിയായി
'ര'യായ്‌ തിരിയും താ'ര'കം
'ര'താരകകലക്കത്തില്‍
രവിയോ ഒരുതരിമാത്രം
ര=ചുറ, കലക്കം=ഗാലക്സി
താരകപുരാണം
------------
ചന്ദ്രശേഖരശേഖരം
കടന്നതാംവന്‍ താരകം
വന്‍ തെറിപെരും നാവായി
നീക്കിബാക്കിനടുതാരകം
താരകച്ചുറയില്‍ നിന്നൊരു
താരകം പിടിയിലായെന്നാല്‍
താരകം നടുതാരകം ചേര്‍-
ന്നായിടുന്നു തുടിതാരകം
ചന്ദ്രശേഖരശേഖരം
കടന്നിടാത്തതാരകം
കത്തിയാല്‍നീക്കിബാക്കിയായ്‌
എത്രയോവെള്ളക്കുള്ളന്മാര്‍
----------------------
ചന്ദ്രശേഖരശേഖരം=
ചന്ദ്രശേഖര്‍ലിമിറ്റ്‌ മാസ്സ്‌
വന്‍ തെറി=ബിഗ്ബാങ്ങ്‌
പെരും നാവ്‌=സൂപര്‍ നോവ
നടുതാരകം=നൂട്രോണ്‍സ്റ്റാര്‍
തുടിതാരകം=പള്‍സാര്‍

Thursday, November 15, 2007

അറിവാകെമലയാളമാവണം

അറിവാകെമലയാളമാവണം
അറിവുള്ളമലയാളിയാവണം
അറിവെന്നാല്‍മലയാളമാവണം
അറിവായിരമലയാളിയാവണം
--------------------
അറിവാകെ അറിവായിരങ്ങളായ്‌
അറിയാന്‍ തരരീതിയാവണം
അറിവിന്‍ തിരിതീത്തിരികളായ്‌
അറിവിന്‍ താരജ്യോതിയാവണം
അറിവിന്‍ വരംതിരതിരകളായ്‌
അറിവായ്‌ വരാന്‍ വിവരമാവണം
അറിവായ്‌ വരും ആകെവിവരവും
അറിവിന്‍ വരവിവരമാവണം

Tuesday, November 13, 2007

മന്ത്രാക്ഷരസ്ഫോടശബ്ദം

മന്ത്രാക്ഷരസ്ഫോടശബ്ദം
ചിന്താദീപപ്രകാശാര്‍ത്ഥം
എന്തേതെത്രചോദ്യതാളം
വിദ്യായജ്ഞം മഹായജ്ഞം
------------------
കാണല്‍
------
കാണാന്‍ അറിയുന്നത്‌-(താനെ)
കണ്ടിട്ടറിയുന്നത്‌-( കാഴ്ച)
കാര്യംതിരിയുന്നത്‌-(ഉള്ളില്‍)
കാലം മറിയുന്നത്‌-(എന്നും)
-----
കാഴ്ച
-----------
ലോകംതിരിയുന്നതും
കാലം ഓടുന്നതും
കാണാനാവുന്നത്‌-ഉള്‍
കണ്ണാല്‍ ഓര്‍ത്തോര്‍ത്ത്‌ താന്‍
-------------
ശീലം
-------
ശീലംകൊണ്ടാണിത്‌- പരി-
ശീലിക്കാനേറെയും
വേണം വേണ്ടുന്നതാം-കാല
ലോകനേര്‍ക്കാഴ്ചകള്‍
കേള്‍വി
------
ശ്വാസാശ്വാസങ്ങളായ്‌
നാദാനന്ദങ്ങളായ്‌
താളാവേശങ്ങളായ്‌
ലോകകാലങ്ങളായ്‌
കേള്‍ക്കും പെരുമയതു
ഓര്‍ക്കും മനസ്സിലതു
ആക്കും രൂപമതു
ആകെ ഞാനാംജ്ഞാനം
-------------
ചെയ്‌
----
ചീയുന്നത്‌ ജീവന്‍-ജീവന്‍
ചെയ്യുന്നത്ജീവിക്കല്‍
ജീവന്റെതാംചക്രം-തന്നെ
തിരിയുംജീവലോകം
ചെയ്യുന്നത്‌ തിരിയും -യച്‌
തിരിയുംചെയ്യലായി
ചെയ്‌ യച്‌ തിരിഞ്ഞു-തന്നെ
ഞാനെന്നജ്ഞാനയജ്ഞം


)

Monday, November 12, 2007

കണ്ടകം

കണ്ടകം
-------
കുണ്ടനിടവഴികുണ്ടുകളരികള്‍
കൊണ്ടുതീര്‍ത്തമണ്‍കോട്ടകള്‍
കണ്ടിടുന്നിവപണ്ടുപണ്ടേവെണ്‍-
കണ്ടകക്കാടിന്‍ ചുറ്റുമായ്‌
പണ്ടുപണ്ടുതുളുതണ്ടടക്കുവാന്‍
കണ്ടൊരുക്കിയകോട്ടകള്‍
ആണ്ടുതോറുംകണ്ടിടുന്നതാം
തല്ലുകൊല്ലിനുവേദിയായ്‌
കൊണ്ടുകൊടുത്തുള്ളപോരുകള്‍
കൊണ്ടുകൊണ്ടാടുംശീലമായ്‌
മാറ്റമില്ലാചരിത്രബാക്കികള്‍
നാട്ടിനിന്നൊരുഭാരമായ്‌

Saturday, November 10, 2007

സംസ്കൃതം
-------
പ്രാകൃതമ്ലേഛഭാഷകള്‍
സംസ്കരിച്ചത്‌ സംസ്കൃതം
ബ്രാഹുയി ബ്രോച്ച്‌ വ്രജഭാഷ
ഭാഷാസംസ്കാരധാരയായ്‌
--------------
ആഴിമൊഴി
--------
പറയുക പോര്‍ടുഗീസായി
പറയുംഫ്രാങ്കിനുഫ്രെഞ്ചായി
പേശുമെസ്പാനൊസ്പാനീഷില്‍
ഭാഷകളാഴിമൊഴികളായ്‌
----------------
മലയാളം
--------------
ആഴിതന്നലമലയോളം
ആയതായതാം മലയാളം
ആയി ആഴിയിലൂറിയ
ആകയാം മൊഴിധാരയായ്‌
-----------------
മിണ്ടില്ല
-----------
കണ്ടോരില്ലാരും കേട്ടോരില്ലാരും
കൊണ്ടോരിത്രയേറെ ഉണ്ടായിട്ടും
മിണ്ടാട്ടംവേണ്ടെന്തുകൊണ്ട്‌-
( ചോദിച്ചാല്‍)
ഉണ്ടാവുംഹരതാളകൊണ്ടാട്ടം
( തലശ്ശേരിയില്‍)

Friday, November 9, 2007

അലങ്കാരലങ്കതന്‍ ആര്‍ഭാടമല്ലെ

അലങ്കാരലങ്കതന്‍ ആര്‍ഭാടമല്ലെ
അറിവടയാനുള്ളകാരണമായി
അലങ്കാരമേറി അറിവിന്റെ രാവണ-
ഞ്ഞതുകൊണ്ടുതന്നെ രാവണനായി
രാമായണം രാമന്‍ രാമായ്ക്കണം
രാമായണത്തിലെ രാമന്‍ തന്നെ
വേണമെന്നവാക്കില്‍ വാല്മീകിയും
സാദ്ധ്യമാവാന്‍ നിമിത്തംസീതയുമായ്‌

Tuesday, November 6, 2007

പോരപോരെന്ന് തോന്നുന്നു

പോരപോരെന്ന് തോന്നുന്നു
പോര്‍ക്കളങ്ങളില്‍ പോരാട്ടം
കാര്യമൊന്നുമില്ലാതെയും
കാരണം ഏതും തേടിയും
കാര്യമില്ലെന്നായാലും
കാരണം തേടും പോരാട്ടം
കാലലോകവിശേഷമായ്‌
കാണുവാനിന്നു യോഗമായ്‌
-----------------

Sunday, November 4, 2007

ഇത്ര മാത്രം

ഇത്ര മാത്രം
---------

അറിയേണ്ടതിത്രമാത്രം
അറിവിന്റെ ആര്‌ വേര്‌
തിരിയുന്ന പേരതെന്ത്‌
തിരയുന്ന രീതി മാത്രം

എതിര്‌
------

നമുക്കുള്ളാചാര്യന്മാര്‍
എതിര്‍പ്പിന്‍ ആചാര്യന്മാര്‍
അവര്‍ക്കുള്ളെതിര്‍പ്പിനാല്‍
തകര്‍ന്നു കാലം ലോകം
എതിര്‍പ്പു പഠിച്ചിട്ടു
എതിരെ പഠിച്ചിട്ടു
എതിരെ നടക്കുന്നു
എതിരിന്‍ ജീവിതങ്ങള്‍

thery

കോടും ഒരു കാടും ശിങ്കിടിതാളത്തില്‍
കാടായിമാറിയദോഷാദിമാനത്തിന്‍
വിജയത്തീന്‍ മരണത്തീല്‍ എന്തി
നാണിത്രയും
തെറിയായിമാറിയസൊദേശപ്പോരാട്ടം
പറയലൊരുപ്രളയമായ്‌
പ്രളയപ്പോര്‍ചേരിയായ്‌
അറിയാനോപറയാനോ
അറിയാതെ അകലയ്‌
ശ്വാസാ ശ്വാസമില്ലാഞ്ഞാല്‍
ശ്വാസം തെറിയാകലായ്‌
അന്നം മുട്ടുമ്പോള്‍താനെ
വിഞ്ജാനം ദൂരെമാറലായ്‌
ശ്വാസാ ശ്വാസത്തീല്‍ ശ്വാസം
അന്നാഹാരംഹരതാളം
എന്നും മനുഷ്യമസ്സിലായ-
ഒന്നാകെതിര കടലായി

Saturday, November 3, 2007

vivaramEmail:


ഒന്നില്‍നിന്നാണല്ലൊ ഇന്നെന്നതായത്‌

ഒന്നില്‍നിന്നാണല്ലൊ ഇന്നെന്നതായത്‌
ഇന്നെന്നതാകുവാന്‍ ഇന്നലെയായത്‌
ഇന്നലെ എന്നതാം നേരത്തില്‍നേരെയായ്‌
ഇന്നിലൂടെ ഇനിനാളെയാവുന്നതും
ഇന്നിന്നലെനാളെ ഒന്നായൊരുനാരില്‍
ഒന്നാകെചേരുന്ന നേരമുണ്ടായതും
നേരെയാം നേരമാം നാരിതാരായുമ്പോള്‍
നേരുകള്‍ ഒരോരോനാരായിനാരായി
നാരായനേരുകള്‍ ആരായാനാരായി
നാരായണനാരാരായണം നേരെ
ആരായണം നേരാരായണം ആരും
നാരായണ ആരാരായണം നേരായ്‌