Sunday, October 28, 2007

ഞാന്‍

ഞാനെന്നമഹാതത്വം
ഞാന്‍ ചെയ്യും മഹായജ്ഞം
ഞാന്‍ ആക്കും മഹാകാര്യം
ഞാന്‍ ആയ മഹാകാലം
ഞാന്‍ ഉള്ള മഹാലോകം
ഞാന്‍ കേള്‍ക്കും മഹാനാദം
ഞാന്‍ കാണും മഹാജ്യോതി
ഞാന്‍ ആടും മഹാനാട്യം
ഞാന്‍ എന്ന മഹാസൃഷ്ടി
ഞാന്‍ എന്ന മഹാസ്ഥിതി
ഞാന്‍ എന്ന മഹാലയം
ഞാന്‍ എന്ന മഹാജ്ഞാനം

Tuesday, October 23, 2007

കടയണം

കലക്കില്‍ കടയണം
---------------
ലോകത്തിലെ സര്‍വധാരകളും
കാലത്താല്‍ ചേര്‍ന്നത്‌ കേരളമായ്‌
കാലം കലക്കി ഇക്കാലത്തിപ്പോള്‍
കാണുന്നകലഹത്തിന്‍ കേരളമായ്‌
കാര്യങ്ങള്‍ കലഹിക്കും കേരളമി-
ക്കാലംകടയാന്‍ മനസ്സുവേണം
മൈനാകമാകും മലമനസ്സും
മനസ്സിന്റെ വാശിതന്‍ വാസുകിയും
(വാശിതിരിയുംശിവരൂപത്തില്‍
വാസുകികൈവളതന്നെയായി)

അറിവാകെ അക്ഷരനാദമായി

അറിവാകെ അക്ഷരനാദമായി
അറിയുന്നു കേട്ടറിയുന്നു എല്ലാം
അറിവിന്റെ അര്‍ത്ഥപ്രകാശത്തിലായ്‌
തിരിയുന്നു കണ്ടുതിരിയുന്നെല്ലാം
അറിവിന്റെ അളവുക്രമങ്ങളായി
മാറുന്നു മാറ്റുന്നുതാളമെല്ലാം
അറിവിന്‍ വരമാകെ വിവരമായി
വരവായി മനസ്സില്‍ മഹിമയായി
------------
വിവരവിരല്‍
----------
അറിവിന്റെഭാഷയുണ്ടാക്കുവാനായ്‌
അറിയേണ്ട അക്ഷരാധാരമായി
അറിവിന്‍ സ്വരക്രമമായിരമായ്‌
അറിയണം പത്തുവിരലിലുമായ്‌
അറിവ്‌ വിവരമായ്‌ തിരിതിരിഞ്ഞ്‌
അറിവാകെ കൈക്കുള്ളിലായിടേണം
അറിവിന്‍സുദര്‍ശനവിദ്യയായി
അറിവ്‌ വിരലില്‍തിരിഞ്ഞിടേണം

Sunday, October 21, 2007

ideadeal

Idea
-----
know-now centre
for
a slang -lang-language
------------
CHANT
----
KNOW NOW KNOWHOW
WORD WORLD WORDWORKS
SHAPE SHOP SHIPSHAPE
SHARP SHOW SHARESHORE
----------
DEAL
-----
INFLAME words of knowledge with images of imagination
for ringing strings of words and meanings

എന്തുവേണം

അറിയണ്ട എന്നു പറഞ്ഞുപണ്ട്‌
അറിയാതിരിക്കുവാന്‍ സായ്പ്‌ പണ്ട്‌
അറിയേണ്ടതൊക്കെയും സായ്പിനെന്ന്
അറിയാനും ചെയ്യാനും എന്നുകണ്ട്‌
അറിയേണ്ട ഇംഗ്ലീഷിലല്ലാതൊന്നും
അറിവില്ലമറ്റുള്ളഭാഷകളില്‍
അതുതന്നെശരിയെന്ന് തലകുലുക്കി
അറിയണ്ട എന്നു നാം സമ്മതിച്ചു
അതുകൊണ്ട്‌ നമ്മള്‍ക്ക്‌ അറിവെന്തെന്ന്
അറിയാനും പറയാനും കഴിയാതെയായ്‌

അറിയുന്നതെല്ലാം അവര്‍ക്കുവേണ്ടി
അതുതന്നെയായിന്നു മുദ്രാവാക്യം
അതുമാറിയറിയുന്നതവരവര്‍ക്കെ-
ന്നറിയാനും പറയാനുംകാലമായി
അറിവിലുണ്ടായതാം പാരതന്ത്ര്യം
അതുമാറി സ്വാതന്ത്ര്യം ശീലമാകാന്‍
അറിയണം അറിവിന്റെ അറിവുവേണം
അറിവിന്റെ ജീവിത ജ്ഞാനം വേണം

ഓര്‍ക്കുട്ട് കൂട്

ഒരുമിച്ച്‌ കൂടുവാന്‍ ഒരുകൂട്‌ കൂട്‌
ഒരുതൂവല്‍ കൂട്‌ ഒരുമക്കൊരുകൂട്‌
ഓര്‍മകള്‍ ഒരുക്കാന്‍ ഒരുകൂട്‌ കൂട്‌
ഓരോരാള്‍ക്കോരോരോ ഓര്‍മക്കൂട്‌

Saturday, October 20, 2007

ആദിമുദ്ര

ചൂണ്ടല്‍,ചൂണ്ടുവിരല്‍,യുദ്ധം
-------------------
ചൂണ്ടുവിരലിലായ്‌ ഊറുംശക്തി
കൊണ്ടുപണ്ടേ ഉണ്ടായ്‌ യുദ്ധശക്തി
ചൂണ്ടിപ്പറയുന്നത്‌ പോരിനായി
ചൂണ്ടിപ്പോര്‍ പോര്‍ക്കലി ഉറയുവാനായ്‌
(ചൂണ്ടിപ്പോര്‍ ജപ്പാനില്‍ ജൂഡൊ ആയി
ചൂണ്ടുവിരല്‍ശക്തിയഭ്യാസമായ്‌)
-----------------------
ഞാന്‍പോര്‍
---------
ഞാനെന്ന ഞാണ്‍ജീവിതവില്ലില്‍ കെട്ടി
ചൂണ്ടുവിരല്‍കൊണ്ടമ്പെടുത്ത്‌
ആഞ്ഞുവലിച്ചുവിടുന്നതല്ലെ
ആകയാംജീവിതയുദ്ധമായി
നേര്‍ക്കുനേര്‍ നില്‍ക്കുന്ന ആരാനോട്‌
നേരിട്ടുചെയ്യുന്നപോര്‍വിളിക്ക്‌
ആദ്യമായ്‌ ചൂണ്ടുവിരലുചൂണ്ടി
നേരിട്ടുകൊണ്ടല്ലെപോരാട്ടമായ്‌
--------------
ചൂണ്ടല്‍മുദ്ര
---------
ചൂണ്ടല്‍മുദ്രചുറയുന്നമുദ്ര
കാര്യങ്ങള്‍ കായ്കള്‍ ചുറച്ചെടുക്കാന്‍
കായ്കുള്ളിനുള്ള്‌ ചൂഴ്‌ന്നെടുക്കാന്‍
കാര്‍ന്നെടുക്കുന്ന കരുവതായി
കാണാത്തമീനിന്ന് ചൂണ്ടലായി
കാണുന്നുചൂണ്ടല്‍ചരടിലായി
-------
കാര്യക്രിയാ മുദ്രചൂണ്ടല്‍മുദ്ര
ആദ്യമുണ്ടായതാം കര്‍മ്മമുദ്ര
----------

Friday, October 19, 2007

വരം

വിവരവിജ്ഞാനം
--------
വിരിയും വരമായ്‌ വരും
വരം വിവരവിജ്ഞാനം
വിവരം വിരിയുംവരം
വരുംവിവരവിജ്ഞാനം
----------
വികാരവിജ്ഞാനം
-----------
വികാരക്കരുകാര്യമായ്‌
വികാസക്കണ്‍ കാത്‌ കൈകാലില്‍
വികാരത്തിന്‍ ഉരുവാരാല്‍
വികാരവിജ്ഞാനത്തരി
------------
വിചാരവിജ്ഞാനം
-----------
വിശേഷശിഷ്ടംവിചാരം
വിവരവികാരശിഷ്ടം
വിചാരശിഷ്ടം ആചാരം
വിചാരവിജ്ഞാനശിഷ്ടം
-------------
ആവേണം
------
അക്ഷരസിദ്ധി ആവേണം
അപാര സിദ്ധിയാവേണം
അജയസിദ്ധിയാവേണം
ഐശ്വര്യസിദ്ധിയാവേണം

Wednesday, October 17, 2007

അറിയുക

അക്ഷരം അക്കം ആകാരം
ഒക്കെ അറിവതാകെയായ്‌
അക്ഷരം തിരിയും അക്ഷത്തില്‍
ആരായാന്‍ അറിവതായിരം
അക്കം വിതച്ച്‌ വിളവതായ്‌
അക്കവിതാ അറിവതായിരം
ആകാശക്കുടക്കീഴിലായ്‌
ആശാകാശത്തിന്‍ ചോട്ടിലായ്‌
ആവുന്നാകുന്നായതായ്‌
ആകെ അറിവതായിരം
അക്ഷരാക്ഷത്തിന്‍ ക്ഷേത്രത്തില്‍
അക്ഷരവിജ്ഞാനമായിരം
അക്കത്തിന്‍ അക്കക്കാവിലായ്‌
അക്കവിതാ ജ്ഞാനമായിരം
ആശാകാശമനോമാനത്തില്‍
ആശാവിജ്ഞാനമതായിരം

Tuesday, October 16, 2007

മനം

മനമഹിമ
സുമന്ത്രധ്യാനബോധം
സ്വതന്ത്രയോഗബുദ്ധി
സയന്ത്രതാപഭാവം
സചിന്താമനോരൂപം

വാക്ക്‌
വാക്കുകള്‍ പൂക്കള്‍ ആവണം
പൂക്കള്‍ തന്‍ പൂജയാവണം
വാക്ക്‌ പൂജിച്ചാരായല്‍
വാക്കിന്‍ മഹിമയാവണം
വാക്കാരായല്‍ എന്നത്‌
വാക്കാരാധന ആവണം
വാക്കിന്‍ അക്ഷര ക്ഷേത്രത്തില്‍
വാക്കിന്‍ വാദ്യം മുഴങ്ങണം
വാക്കിന്‍ ചോദ്യവാദ്യങ്ങള്‍
വാക്കിന്‍ മേളമതാവണം
വാക്കിന്‍ ആദിമദ്ധ്യാന്തങ്ങള്‍
വാക്കിന്‍ മേളത്തില്‍ ചേരണം
വാക്കിന്‍ മേളത്തില്‍ അങ്ങനെ
വാക്കിന്‍ ഉത്സവമാവണം



മരുന്നും മന്ത്രവും
മരുന്നു തിന്നും ശരീരത്തില്‍
മന്ത്രത്താല്‍ മനശ്ശക്തിയല്‍
വരുന്ന മാറ്റം പണ്ടേതാന്‍
പറഞ്ഞുവരും വിശേഷമായ്‌
മരുന്നും മന്ത്രവും ചേര്‍ന്ന്
മനസ്സില്‍ ശരീരത്തില്‍
വരുത്തും മാറ്റം തേടി
അറിഞ്ഞാല്‍ അതി വിശേഷമായ്‌

Sunday, October 14, 2007

ശരി അതെ

ഈരീതി
ഈരീതി ശ്രീരീതി ജീവരീതി
ആരേത്‌ എന്തെന്ന ചോദ്യരീതി
ആയതിന്‍ കേടതു മാറ്റും രീതി
ആവേണ്ടത്‌ കേടാകാതാക്കും രീതി
--------
ശരി,അതെ
---------
ശരി എന്നാല്‍ ഈശ്വരന്‍ ഈശ്വരന്‍
അതെ എന്നാല്‍ദൈവമായ്ദൈവമായ്‌
അറിയുന്നുദിവ്യമാം ഐശ്വര്യം
പറയുമ്പോള്‍ ഈരണ്ടുവാക്കുകള്‍
------------
കോലാഷ്ടകം
---------
ലോകത്തിന്‍പലകോണിലുള്ളകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
കാലത്തില്‍പലകാലത്തിലായകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
ലോകത്തിന്റെ കാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
കോലം ലോകകാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
-------
മലയാളമാകണം
---------
അറിവാകെ മലയാളമാകണം
അറിവിന്റെമാര്‍ഗ്ഗമാകണം
അറിയുന്നോര്‍ ഒത്തുചേര്‍ന്നിട്ട്‌
അറിയേണ്ടതൊക്കെ അറിയണം

വേദം

ചതുര്‍വേദം
ആകുന്നതഗ്നിയാകുന്നു-അറിവ്‌
ആകും ഋഗ്വേദമാകുന്നു
ആവേണ്ടത്‌ വേദമാകുന്നു-അറിയുക
ആവും ഋഗ്വേദമാകുന്നു

ആയുന്നവായുവായലാല്‍ ചെ-
യ്തായുന്ന യജ്ഞമാവുന്നു
ആയുന്ന ചെയ്യലാല്‍ തിരി-
ഞ്ഞായും യജുസ്സതാവുന്നു

ആശ്വാസശ്വാസമാവും സ-
മാശ്വാസ സാമവേദമായ്‌
ആശ്വാസ ശബ്ദമായ്‌ മനമതില്‍
ആശ്വാസ മന്ത്രവേദമായ്‌

ആടുന്ന ആരത്‌ അറ്ററു-
ത്തായിടാന്‍ ആടറു മന്ത്രം
ആയതഥര്‍വമന്ത്രമായ്‌-എതി-
രാരതകറ്റും മന്ത്രമായ്‌

Saturday, October 13, 2007

ആവണം

ശ്വാസം ആശ്വാസമാവണം
നാദം ആനന്ദമാവണം
താളത്തില്‍ ആവേശമാവണം
വാക്കാകെ വേദമാവണം

Friday, October 12, 2007

വിവരോത്സവം

ബോധമുണരണംബുദ്ധിതെളിയണം
ഭാവങ്ങളാകവെ താളത്തിലാടണം
കൂടണമൊന്നിച്ച്‌ വിവരോല്‍സവത്തില്‍
തേടാന്‍ മനുഷ്യമനസ്സിന്‍ മഹിമകള്‍
-------------------------
ഓം ഭജനാദം
ശ്രീ ജപജ്യോതി
ആപൂജാതാളം
ഐശ്വര്യ സിദ്ധി
------------

Thursday, October 11, 2007

അക്ഷരം

ആദ്യത്തെ അക്ഷരം
ആശ്ചര്യമാം സ്വരം
ആശതന്‍ ചൈതന്യം
ആനന്ദമാം നാദം
ആയതില്‍ നിന്നുരു-
വായതല്ലെ എല്ലാം
ആരവം ആരംഭം
ആരുവേര്‍ പേരുകള്‍

ജീവിതവിദ്യ

വികാരവിദ്യ ജീവന്റെ വിദ്യ
വിചാരവിദ്യ മനസ്സിന്‍ വിദ്യ
വിവരവിദ്യ മനുഷ്യ വിദ്യ
വിശേഷവിദ്യ ജീവിതവിദ്യ

വല്ലായ്മ എന്നവില്ലില്‍
ഞാന്‍ എന്ന ഞാണുകെട്ടി
നല്ലോണം വലിച്ചിട്ട്‌
വിട്ടാലോ ഏറുന്നതാം
വല്ലായ്മ അമ്പമ്പോ എ-
ന്നുള്ളതാം അമ്പരപ്പ്‌
അല്ലെ അതല്ലെ ആകെ
കലങ്ങും കാലമാക്കി

ആദിഭാഷ

ആതീയില്‍ ഉണ്ടായി ആദി എന്ന്
ആദിയില്‍ ഉണ്ടായി ആദിഭാഷ
ആതീ അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആദി അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആതീ ആദി ആദി തീയതായ
ആദിത്യതീതൊഴുതായ ഭാഷ
--------------------
ആദിയില്‍ ആതീയില്‍ ആദിഭാഷ
ആദിവ്യഭാഷയായ്‌ ആദിഭാഷ
ആളുന്നതീയാളിയ ആളുണ്ടാക്കി
ആളുന്നഭാഷയായ്‌ ആദിഭാഷ

Wednesday, October 10, 2007

സിദ്ധി

ശ്വാസം ആശ്വാസമാവണം
നാദം ആനന്ദമാവണം
താളം ആവേശമാവണം
വാക്കാവേണംവേദമായ്‌
--------------
ഐശ്വര്യ സിദ്ധി
---------------
ഓം ബ്രഹ്മനാദം
ശ്രീ ഹരി ജ്യോതി
ആ ഹര താളം
ഐശ്വര്യ സിദ്ധി
------------
ഓംകാരനാദം
ശ്രീകാര്യജ്യോതി
ആ കാരതാളം
ഐശ്വര്യ സിദ്ധി
-----------
ഓം സൃഷ്ടി നാദം
ശ്രീ സ്ഥിതി ജ്യോതി
ആ ലയ താളം
ഐശ്വര്യ സിദ്ധി
------------
ഓംബോധനാദം
ശ്രീബുദ്ധിജ്യോതി
ആഭാവതാളം
ഐശ്വര്യ സിദ്ധി
------------
ഓംധ്യാനബോധം
ശ്രീയോഗബുദ്ധി
ആതാപഭാവം
ഐശ്വര്യ സിദ്ധി
------------

thrayam

aiSvarya siddhi
------------

Friday, October 5, 2007

ഓംകാരം

ഓം
ശക്തി
അമ്മഹാശക്തി ഓംകാരം
അമ്മായാശക്തി ഓംകാരം
അമ്മനോശക്തി ഓംകാരം
അമ്മതന്‍ശക്തി ഓംകാരം

രൂപം
അമ്മഹാരൂപം ഓംകാരം
അമ്മായാരൂപം ഓംകാരം
അമ്മനോരൂപം ഓംകാരം
അമ്മതന്രൂപം ഓംകാരം

താളം
അമ്മഹാതാളം ഓംകാരം
അമ്മായാതാളം ഓംകാരം
അമ്മനോതാളം ഓംകാരം
അമ്മതന്താളം ഓംകാരം

Thursday, October 4, 2007

വന്ദനം

വന്ദനമുദ്ര
വന്ദനമുദ്രതന്നെ മനുഷ്യ-
നൊന്നാമത്തെ വരമായ്‌ വരമായ്‌
ഒന്നുചേര്‍ന്ന ഇരുകൈകളില്‍ നി-
ന്നുരുവായ്‌ കൈത്താളതാളം

വന്ദനമുദ്രാതാളത്തില്‍ നിന്ന്
എന്ത്‌ ഏതെന്ന ചിന്ത തന്‍ താളം
എന്ത്‌ ഏതെന്ന ചിന്തയില്‍ നിന്ന്
വന്നുവന്ദനമുദ്രാമനസ്സ്‌

വന്ദനവിദ്യ
വന്ദനത്തില്‍നിന്നുമനുഷ്യ-
നിന്നുകാണുന്നതെല്ലാമെ ഉണ്ടായ്‌
ഒന്നുകൂടുന്നകൈകളില്‍ നിന്ന്
മിന്നിടുന്നുവിദ്യുതീവിദ്യ
ഒന്നുമിന്നിയാല്‍കൈയില്‍മനസ്സില്‍
ഒന്നുമിന്നുന്നുവിദ്യുതീവിദ്യ
ഒന്നൊന്നായിമിന്നുന്നമിന്നല്‍
ഒന്നുചേര്‍ന്നുമനസ്സാകെയായി
വന്നിടുന്നുവരമായ്‌ വിവരം
വന്ദനത്താല്‍ വന്ദനവിദ്യ

വന്ദനോല്‍സവം
തമ്മില്‍തമ്മിലായ്‌ വന്ദിക്കുമാചാരം
നമ്മില്‍നന്മവളര്‍ത്തുന്നുതന്നത്താന്‍
വന്ദിച്ചൊന്നുതിരിഞ്ഞാല്‍തിരിയുന്നു
നല്ലതൊന്നത്‌ നന്നായി എന്നത്‌
ഒന്നൊന്നായണിചേര്‍ന്നിട്ടുവന്ദിച്ചാല്‍
നന്നെന്നുള്ളതാംതോന്നല്‍മനസ്സിലായ്‌
ഒന്നുചേര്‍ന്നമനസ്സുകള്‍ വന്ദിച്ചാല്‍
വന്ദനാനന്ദം വന്ദനോല്‍സവുമായ്‌

Tuesday, October 2, 2007

ഒന്നൊന്നായ്‌ ഒന്നുചേരുവാന്‍
ഒന്നും ഇല്ലേ ഇന്ത്യയില്‍
തന്നത്താന്‍ ഛിന്നഭിന്നമായ്‌
തന്നേയൊ ഇന്ത്യയെന്നത്‌
ഒന്നൊന്നൊരു വാക്ക്‌ ചേര്‍ക്കുവാന്‍
ഒന്നുമില്ലേ ഭാഷയില്‍
തന്നത്താന്‍ തെറിയായ്‌ തെറിക്കും
ഒന്നാകെ വാക്ക്‌ ഭാഷയില്‍
ഇന്നുള്ള നായകന്മാരോ
ഒന്നാകെ തെറി നായകര്‍
എന്നാണിതു മാറുക ഒന്ന്
നന്നാവാന്‍ നാടും നമ്മളും

Monday, October 1, 2007

അഞ്ചാണ്‌ ജീവാക്ഷരങ്ങള്‍ - അവ
തഞ്ചത്തില്‍ കോര്‍ത്തതാം നാര്‌
തന്നാലായ്‌ ഇരുതരം നാരില്‍
തന്നാരം ആടുന്നു ജീവന്‍
ഇന്നോളം ആയുതു ജീവ-
മന്ത്രങ്ങള്‍ നാരില്‍ കോര്‍ത്ത്‌
തന്നെ ഈ ലോക കാലത്തില്‍
ഒന്നാകെ ജീവന്‍ കോര്‍ത്തു.