Tuesday, January 29, 2008

kanadan kanaran

കണാരന്‍ കണാദന്‍
-------------
കാണുന്നതിനെല്ലാം കാരണം
കാരണം ആരാഞ്ഞു കണാരന്‍
കാരണംകാണുന്നകണക്കായ്‌
കാണുന്നത്‌ താന്‍ കണക്കായ്‌

കാണുന്നതിന്‍ കണക്കുകാണാന്‍
കണ്ടതാരാഞ്ഞുകണാരന്‍
കാണും മനക്കണ്ണ്‍ കൊണ്ട്‌
കാണുന്നു കണമാദ്യമെന്ന്

കാണേണമെങ്കില്‍കനലില്‍
കാണുന്നിരുട്ടിലായ്‌ പോലും
കാണുന്ന ഏറ്റംചെറുതും
കാണുംകണമായ്‌ കനലില്‍

കാണുന്നു ആതീയില്‍ ആദി
കാണും കനല്‍ക്കണമായി
കാണുംകണമാദ്യമെന്ന്
കാണുംകണാരന്‍ കണാദന്‍

No comments: