വന്ദനമുദ്ര
വന്ദനമുദ്രതന്നെ മനുഷ്യ-
നൊന്നാമത്തെ വരമായ് വരമായ്
ഒന്നുചേര്‍ന്ന ഇരുകൈകളില്‍ നി-
ന്നുരുവായ് കൈത്താളതാളം
വന്ദനമുദ്രാതാളത്തില്‍ നിന്ന്
എന്ത് ഏതെന്ന ചിന്ത തന്‍ താളം
എന്ത് ഏതെന്ന ചിന്തയില്‍ നിന്ന്
വന്നുവന്ദനമുദ്രാമനസ്സ്
വന്ദനവിദ്യ
വന്ദനത്തില്‍നിന്നുമനുഷ്യ-
നിന്നുകാണുന്നതെല്ലാമെ ഉണ്ടായ്
ഒന്നുകൂടുന്നകൈകളില്‍ നിന്ന്
മിന്നിടുന്നുവിദ്യുതീവിദ്യ
ഒന്നുമിന്നിയാല്‍കൈയില്‍മനസ്സില്‍
ഒന്നുമിന്നുന്നുവിദ്യുതീവിദ്യ
ഒന്നൊന്നായിമിന്നുന്നമിന്നല്‍
ഒന്നുചേര്‍ന്നുമനസ്സാകെയായി
വന്നിടുന്നുവരമായ് വിവരം
വന്ദനത്താല്‍ വന്ദനവിദ്യ
വന്ദനോല്‍സവം
തമ്മില്‍തമ്മിലായ് വന്ദിക്കുമാചാരം
നമ്മില്‍നന്മവളര്‍ത്തുന്നുതന്നത്താന്‍
വന്ദിച്ചൊന്നുതിരിഞ്ഞാല്‍തിരിയുന്നു
നല്ലതൊന്നത് നന്നായി എന്നത്
ഒന്നൊന്നായണിചേര്‍ന്നിട്ടുവന്ദിച്ചാല്‍
നന്നെന്നുള്ളതാംതോന്നല്‍മനസ്സിലായ്
ഒന്നുചേര്‍ന്നമനസ്സുകള്‍ വന്ദിച്ചാല്‍
വന്ദനാനന്ദം വന്ദനോല്‍സവുമായ്
Thursday, October 4, 2007
Subscribe to:
Post Comments (Atom)
1 comment:
vandanam vandanam thanne paaril...
nannayittundu, congrats
Post a Comment