മനമഹിമ
സുമന്ത്രധ്യാനബോധം
സ്വതന്ത്രയോഗബുദ്ധി
സയന്ത്രതാപഭാവം
സചിന്താമനോരൂപം
വാക്ക്
വാക്കുകള്‍ പൂക്കള്‍ ആവണം
പൂക്കള്‍ തന്‍ പൂജയാവണം
വാക്ക് പൂജിച്ചാരായല്‍
വാക്കിന്‍ മഹിമയാവണം
വാക്കാരായല്‍ എന്നത്
വാക്കാരാധന ആവണം
വാക്കിന്‍ അക്ഷര ക്ഷേത്രത്തില്‍
വാക്കിന്‍ വാദ്യം മുഴങ്ങണം
വാക്കിന്‍ ചോദ്യവാദ്യങ്ങള്‍
വാക്കിന്‍ മേളമതാവണം
വാക്കിന്‍ ആദിമദ്ധ്യാന്തങ്ങള്‍
വാക്കിന്‍ മേളത്തില്‍ ചേരണം
വാക്കിന്‍ മേളത്തില്‍ അങ്ങനെ
വാക്കിന്‍ ഉത്സവമാവണം
മരുന്നും മന്ത്രവും
മരുന്നു തിന്നും ശരീരത്തില്‍
മന്ത്രത്താല്‍ മനശ്ശക്തിയല്‍
വരുന്ന മാറ്റം പണ്ടേതാന്‍
പറഞ്ഞുവരും വിശേഷമായ്
മരുന്നും മന്ത്രവും ചേര്‍ന്ന്
മനസ്സില്‍ ശരീരത്തില്‍
വരുത്തും മാറ്റം തേടി
അറിഞ്ഞാല്‍ അതി വിശേഷമായ്
Tuesday, October 16, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment