Thursday, October 11, 2007

അക്ഷരം

ആദ്യത്തെ അക്ഷരം
ആശ്ചര്യമാം സ്വരം
ആശതന്‍ ചൈതന്യം
ആനന്ദമാം നാദം
ആയതില്‍ നിന്നുരു-
വായതല്ലെ എല്ലാം
ആരവം ആരംഭം
ആരുവേര്‍ പേരുകള്‍

ജീവിതവിദ്യ

വികാരവിദ്യ ജീവന്റെ വിദ്യ
വിചാരവിദ്യ മനസ്സിന്‍ വിദ്യ
വിവരവിദ്യ മനുഷ്യ വിദ്യ
വിശേഷവിദ്യ ജീവിതവിദ്യ

വല്ലായ്മ എന്നവില്ലില്‍
ഞാന്‍ എന്ന ഞാണുകെട്ടി
നല്ലോണം വലിച്ചിട്ട്‌
വിട്ടാലോ ഏറുന്നതാം
വല്ലായ്മ അമ്പമ്പോ എ-
ന്നുള്ളതാം അമ്പരപ്പ്‌
അല്ലെ അതല്ലെ ആകെ
കലങ്ങും കാലമാക്കി

6 comments:

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

കലങ്ങും കാലമാക്കി ( കലക്കി )

G.MANU said...

great lines....swagatham

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം. തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌. 'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം. ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍, ഇതൊരു ഓര്‍മ്മപുതുക്കലായി മാത്രം കരുതുക. താങ്കള്‍ക്ക്‌ നല്ല നമസ്കാരം

അറിവായിരം said...

മലയാളമാകണം
---------
അറിവാകെ മലയാളമാകണം
അറിവിന്റെമാര്‍ഗ്ഗമാകണം
അറിയുന്നോര്‍ ഒത്തുചേര്‍ന്നിട്ട്‌
അറിയേണ്ടതൊക്കെ അറിയണം

അറിവായിരം said...
This comment has been removed by the author.