Sunday, October 21, 2007

എന്തുവേണം

അറിയണ്ട എന്നു പറഞ്ഞുപണ്ട്‌
അറിയാതിരിക്കുവാന്‍ സായ്പ്‌ പണ്ട്‌
അറിയേണ്ടതൊക്കെയും സായ്പിനെന്ന്
അറിയാനും ചെയ്യാനും എന്നുകണ്ട്‌
അറിയേണ്ട ഇംഗ്ലീഷിലല്ലാതൊന്നും
അറിവില്ലമറ്റുള്ളഭാഷകളില്‍
അതുതന്നെശരിയെന്ന് തലകുലുക്കി
അറിയണ്ട എന്നു നാം സമ്മതിച്ചു
അതുകൊണ്ട്‌ നമ്മള്‍ക്ക്‌ അറിവെന്തെന്ന്
അറിയാനും പറയാനും കഴിയാതെയായ്‌

അറിയുന്നതെല്ലാം അവര്‍ക്കുവേണ്ടി
അതുതന്നെയായിന്നു മുദ്രാവാക്യം
അതുമാറിയറിയുന്നതവരവര്‍ക്കെ-
ന്നറിയാനും പറയാനുംകാലമായി
അറിവിലുണ്ടായതാം പാരതന്ത്ര്യം
അതുമാറി സ്വാതന്ത്ര്യം ശീലമാകാന്‍
അറിയണം അറിവിന്റെ അറിവുവേണം
അറിവിന്റെ ജീവിത ജ്ഞാനം വേണം