ആതീയിൽ ആദിയായ് ആദിവിദ്യ
ആതീയിൽ നിന്നായ ആദിവിദ്യ
ആതീ തൊഴുതായ ആദിവിദ്യ
ആതീയാട്ടങ്ങളായ് ആദിവിദ്യ
ആതീ ഈതീ അതാദ്യവിദ്യ
ആതീ ഈതീയാദിത്യവിദ്യ
ആദിനമസ്കാരമാദിവിദ്യ
ആദിമനോനമമാദിവിദ്യ
ആദിമനമതിൽ ആത്മവിദ്യ
ആയതീ പൂജ്യപൂജാത്മവിദ്യ
ആയത് ഞാനെന്ന ആത്മവിദ്യ
ആയ ഒന്നീ ഞാനെന്നാത്മവിദ്യ
ആത്മപൂജാപൂജ്യമാത്മവിദ്യ
ആയി ഞാൻ ജ്ഞാനമായ് ജ്ഞാനവിദ്യ
ആയപൂജ്യത്തിൽ നിന്നാകെ വിദ്യ
ആയ പരം പൊരുൾ ഏകവിദ്യ
Subscribe to:
Post Comments (Atom)
0 comments:
Post a Comment