അറിവായത്
അറിവായത് അമൃതായത്
അറിവായതാനന്ദമായത്
അറിവായത്ശരിയായത്
അറിവായതൈശ്വര്യമായത്
അറിവക്ഷരം തിരിവായത്
അറിവർത്ഥമായറിവായത്
അറിവിൻ താളലയമായത്
അറിവിൻ വിവരവരമായത്
അറിവക്ഷരം തിരിയുന്നത്
അറിവിൻ കടൽകടയുന്നത്
അറിവാം അരണികടയുന്നതിൽ
അറിവർത്ഥത്തീ എരിയുന്നത്
അറിവഗ്നിയായ് അറിയുന്നത്
അറിവർച്ചന അറിയുന്നത്
അറിവിൻപൂവതറിയുന്നത്
അറിവിൻ പൂജയറിയുന്നത്
അറിയാം ആകെ അറിയുന്നത്
അറിയാംശൂന്യം അറിയുന്നത്
അറിവൊന്നാകെ അറിവായത്
അറിവൊന്നുമെ അറിയാത്തത്
Subscribe to:
Post Comments (Atom)
0 comments:
Post a Comment