Thursday, March 13, 2008

ആദിത്യോദയം

ആദിത്യോദയം
നാവില്‍ നിന്നാവും നാദമായ്‌
ആതീ ഈതീ അതാദിത്യന്‍
ആദിത്യോദയനാദത്തില്‍
ആടി ഉയരും നാടാകെ
നാവില്‍ നിന്നുണ്ടാവുന്നത്‌ നാദം
നാവില്‍ നിന്നുണ്ടായ ആദിനാദമെന്ത്‌---"ആ തീ"---
എല്ലാ ആദിസംസ്കാരങ്ങളിലും ആദ്യത്തെ ഓര്‍മ്മ -"ആതീ"-യുടെ ഓര്‍മ്മയാണ്‌.ആ ഓര്‍മ്മയില്‍ നിന്നാണ്‌ബുദ്ധിയുടെ തീയും ശക്തിയുടെതീയും ഉണ്ടായത്‌
ആകാശത്തില്‍കണ്ട "ആതീ"യും
കയ്യില്‍ കത്തിച്ചു പിടിച്ച "ഈതീ"യും ഒരുപോലെയാണെന്ന കണ്ടെത്തല്‍ ശക്തിനേടലായ്‌ ബുദ്ധിതേടലായ്‌
ആദിനാദത്തിന്റെ ഓര്‍മ്മ ജ്യോതിയായി "ആതീ-ഈതീ"യായ ആദിത്യജ്യോതിയായി തെളിഞ്ഞപ്പോള്‍ ആദിമനുഷ്യന്‍ കൈവിരലുകള്‍ ചേര്‍ത്തു ആദിത്യനെ തൊഴുതു
ആദിത്യോദയത്തില്‍ ആടിത്തുടങ്ങുന്ന നാദജ്യോതി താളരൂപിയായനാടിന്റെ പ്രകൃതിയെ വന്ദിച്ചു

No comments: