Thursday, November 29, 2007

ഇനി

പൊങ്ങച്ചം
--------
എന്തിനാണിത്രയും പൊങ്ങച്ചം നമ്മള്‍ക്ക്‌
ഉള്ളില്ല്ലാതുള്ളതാം പൊള്ളത്തരം
ഉള്ളത്‌ ഇല്ലായ്മവല്ലായ്മമാത്രമായ്‌
ഇല്ലില്ല വല്ലതും നല്ലതൊന്നും
തല്ലുകൂടുന്നത്‌ നിത്യശീലങ്ങളായ്‌
എല്ലാം എതിര്‍ക്കാനായ്‌ മാത്രം മാത്രം
അല്ലെ ഇക്കേരളം കലഹാലയമായിട്ടില്ലെ നമുക്കുണ്ടൊ ഭാവൈശ്വര്യം

ഒന്നുമാറണ്ടെ ഇക്കേരളം മാറണ്ടെ
ഒന്നു നന്നാവാന്‍ മനസ്സുവേണ്ടേ

ഒന്നായാലൊരുമിച്ചാല്‍ നല്ലതെന്നുള്ള-
തൊന്നുറപ്പിക്കാന്‍ മനസ്സുവേണ്ടേ
---------------
ഇനി
---
എന്തായാലും നമുക്ക്ചിന്താപഥത്തില്‍ത്തന്നെ
എന്തെത്ര എങ്ങനെ എന്നചോദ്യവഴിയില്‍ത്തന്നെ
എന്തും അറിയാന്‍ അറിഞ്ഞതെന്തും പറയാനാവാന്‍
എന്തിനും പോന്നതാം അറിവിന്റെ ഭാഷവേണം

2 comments:

ക്രിസ്‌വിന്‍ said...

ചിന്തിപ്പിക്കുന്ന വരികള്‍
ആശംസകള്‍

desabhimani said...

സുഹ്രുത്തെ, നമ്മള്‍ കുറെപ്പേരുണ്ട് ഇങ്ങനെ വിലപിക്കുന്നവര്‍! വിലാപം കൊണ്ടു ഒന്നും നേടാന്‍ പറ്റിയില്ല എങ്കിലും, ഒരു നിമിഷനേരത്തെക്കെങ്കിലും, ഇതു വായിക്കുന്നവരെ ഒന്നു ചിന്തിപ്പിക്കുവാന്‍ സാധിപ്പിച്ചാല്‍, അതു തന്നെ വലിയ കാര്യം.