Saturday, March 24, 2007

അറിവായിരം

അറിവായിരം ആയിരം ആയിരം
അറിയാന്‍ എത്ര ആയിരം ആയിരം
അറിവിന്‍ തരി എത്ര ആയിരം
അറിവിന്‍ തിരി എത്ര ആയിരം
അറിവായ്‌ വിരലില്‍ വിരിയും
അറിവിന്‍ വിവരമെത്ര ആയിരം
വരമായ്‌ വിവരവരമായ്‌ വരും
വരവിവരമെത്രയായിരം
അരിയായ്‌ കായായ്‌ വിത്തായ്‌
അറിവുരുവാം കവിതയെത്രയായിരം
അറിവിന്‍ അച്ചത്‌ അക്ഷമായ്‌ തിരിയും
അറിവിന്‍ യന്ത്രമതെത്രയായിരം

7 comments:

കുട്ടിച്ചാത്തന്‍ said...

പ്രിയ ബൂലോഗമേ: ചാത്തന്‍ വിവി- ലോന കളിക്കുകയല്ല. ഇത് ചാത്തന്റെ അച്ഛന്റെ ബ്ലോഗ്. നാട്ടീന്ന് ബ്ലോഗര്‍ സൈറ്റ് കിട്ടാത്തതു കൊണ്ട് എനിക്ക് മെയില്‍ അയച്ചത് പോസ്റ്റുന്നു എന്ന് മാത്രം. ഡയറക്റ്റ് മെയില്‍ വഴി ബ്ലോഗര്‍ക്ക് അയച്ച് പോസ്റ്റ് ചെയ്യുന്നത് എന്തോ നടക്കുന്നില്ല.
അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആരെങ്കിലും ഇവിടെ കമന്റിട്ടാല്‍ അച്ഛന്‍ അതു പോലെ ചെയ്തോളും.

അതുവരെ ഈ പ്രസാധകന്റെ ഡബിള്‍ റോളുകളി സഹിക്കൂ..

സു | Su said...

എന്തായാലും അച്ഛന് സ്വാഗതം :)

Unknown said...

കുട്ടിച്ചാത്തന്റെ അഛന് സ്വാഗതം. മെയിലയച്ച് പോസ്റ്റ് ചെയ്യാനുള്ള വിദ്യ പലര്‍ക്കുമറിയാം. ആരെങ്കിലും പറഞ്ഞ് തരും തീര്‍ച്ച. (ഞാന്‍ ആ ടൈപ്പല്ല. അറിയുന്ന ടൈപ്പേയ്..) :-)

Viswaprabha said...

ചാത്തന്റെ അച്ഛാ, സ്വാഗതം!

അറിവിന്റെ ആ അയിരം തിരികളും തെളിച്ചുതരൂ,
അകക്കണ്ണുകള്‍ തുറന്നു തരൂ,
അക്ഷരവരമായി വരൂ!
സ്വാഗതം!

Rasheed Chalil said...

സ്വാഗതം.

sandoz said...

വലിയ ചാത്തനു സ്വാഗതം....

സുല്‍ |Sul said...

സുസ്വാഗതം ചാത്തനച്ചാ :)
ചാത്തനച്ചാകിയാരെ :)

-സുല്‍