മന്ത്രാക്ഷരസ്ഫോടശബ്ദം
ചിന്താദീപപ്രകാശാര്‍ത്ഥം
എന്തേതെത്രചോദ്യതാളം
വിദ്യായജ്ഞം മഹായജ്ഞം
------------------
കാണല്‍
------
കാണാന്‍ അറിയുന്നത്-(താനെ)
കണ്ടിട്ടറിയുന്നത്-( കാഴ്ച)
കാര്യംതിരിയുന്നത്-(ഉള്ളില്‍)
കാലം മറിയുന്നത്-(എന്നും)
-----
കാഴ്ച
-----------
ലോകംതിരിയുന്നതും
കാലം ഓടുന്നതും
കാണാനാവുന്നത്-ഉള്‍
കണ്ണാല്‍ ഓര്‍ത്തോര്‍ത്ത് താന്‍
-------------
ശീലം
-------
ശീലംകൊണ്ടാണിത്- പരി-
ശീലിക്കാനേറെയും
വേണം വേണ്ടുന്നതാം-കാല
ലോകനേര്‍ക്കാഴ്ചകള്‍
കേള്‍വി
------
ശ്വാസാശ്വാസങ്ങളായ്
നാദാനന്ദങ്ങളായ്
താളാവേശങ്ങളായ്
ലോകകാലങ്ങളായ്
കേള്‍ക്കും പെരുമയതു
ഓര്‍ക്കും മനസ്സിലതു
ആക്കും രൂപമതു
ആകെ ഞാനാംജ്ഞാനം
-------------
ചെയ്
----
ചീയുന്നത് ജീവന്‍-ജീവന്‍
ചെയ്യുന്നത്ജീവിക്കല്‍
ജീവന്റെതാംചക്രം-തന്നെ
തിരിയുംജീവലോകം
ചെയ്യുന്നത് തിരിയും -യച്
തിരിയുംചെയ്യലായി
ചെയ് യച് തിരിഞ്ഞു-തന്നെ
ഞാനെന്നജ്ഞാനയജ്ഞം
)
Tuesday, November 13, 2007
Subscribe to:
Post Comments (Atom)
1 comment:
ജീവന്റെതാംചക്രം-തന്നെ
തിരിയുംജീവലോകം
:)
Post a Comment