Saturday, November 10, 2007

സംസ്കൃതം
-------
പ്രാകൃതമ്ലേഛഭാഷകള്‍
സംസ്കരിച്ചത്‌ സംസ്കൃതം
ബ്രാഹുയി ബ്രോച്ച്‌ വ്രജഭാഷ
ഭാഷാസംസ്കാരധാരയായ്‌
--------------
ആഴിമൊഴി
--------
പറയുക പോര്‍ടുഗീസായി
പറയുംഫ്രാങ്കിനുഫ്രെഞ്ചായി
പേശുമെസ്പാനൊസ്പാനീഷില്‍
ഭാഷകളാഴിമൊഴികളായ്‌
----------------
മലയാളം
--------------
ആഴിതന്നലമലയോളം
ആയതായതാം മലയാളം
ആയി ആഴിയിലൂറിയ
ആകയാം മൊഴിധാരയായ്‌
-----------------
മിണ്ടില്ല
-----------
കണ്ടോരില്ലാരും കേട്ടോരില്ലാരും
കൊണ്ടോരിത്രയേറെ ഉണ്ടായിട്ടും
മിണ്ടാട്ടംവേണ്ടെന്തുകൊണ്ട്‌-
( ചോദിച്ചാല്‍)
ഉണ്ടാവുംഹരതാളകൊണ്ടാട്ടം
( തലശ്ശേരിയില്‍)

No comments: