പണ്ഡിതലോകം
-------
പണ്ടിതായിരുന്നെന്നുപറയുന്ന
പണ്ഡിതന്മാര്‍ നിറയുന്നകാലത്ത്
കണ്ടിടുന്നു തെറിഭാഷാപൂരങ്ങള്‍
കൊണ്ടിതാവും മഹോല്‍സവഘോഷങ്ങള്‍
"കണ്ടില്ലെ അയാള്‍ മിണ്ടുന്നുമിണ്ടുന്നു
കണ്ടില്ലെ അയാള്‍ ചെയ്യുന്നു ചെയ്യുന്നു"
കണ്ടുകേട്ടത് കൊണ്ടുതാന്‍ ഉണ്ടാവും
കണ്ടിടുന്നതെറിഭാഷാപൂരങ്ങള്‍
ഉണ്ടാവുന്നതെറിഭാഷാപൂരങ്ങള്‍
കൊണ്ടാവുന്നുവാക് വഴിമുള്‍വഴി
"കണ്ടതെണ്ടികള്‍ അങ്ങനെയാകേണ്ട
കണ്ടതെണ്ടികള്‍ അങ്ങനെപോവേണ്ട"
(ഉണ്ടാവുമുള്ളില്‍ ഈവിചാരം മാത്രം)
ഉണ്ടാവുംതന്റെ കണ്ണൊന്നുപോയാലും
കണ്ടീടാന്‍ അയാള്‍ കണ്‍ രണ്ടും പോയീടാന്‍
(വേണ്ടീല എന്നനേര്‍ച്ചകള്‍ തേര്‍ച്ചകള്‍)
Saturday, January 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment