Sunday, October 28, 2007

ഞാന്‍

ഞാനെന്നമഹാതത്വം
ഞാന്‍ ചെയ്യും മഹായജ്ഞം
ഞാന്‍ ആക്കും മഹാകാര്യം
ഞാന്‍ ആയ മഹാകാലം
ഞാന്‍ ഉള്ള മഹാലോകം
ഞാന്‍ കേള്‍ക്കും മഹാനാദം
ഞാന്‍ കാണും മഹാജ്യോതി
ഞാന്‍ ആടും മഹാനാട്യം
ഞാന്‍ എന്ന മഹാസൃഷ്ടി
ഞാന്‍ എന്ന മഹാസ്ഥിതി
ഞാന്‍ എന്ന മഹാലയം
ഞാന്‍ എന്ന മഹാജ്ഞാനം

Tuesday, October 23, 2007

കടയണം

കലക്കില്‍ കടയണം
---------------
ലോകത്തിലെ സര്‍വധാരകളും
കാലത്താല്‍ ചേര്‍ന്നത്‌ കേരളമായ്‌
കാലം കലക്കി ഇക്കാലത്തിപ്പോള്‍
കാണുന്നകലഹത്തിന്‍ കേരളമായ്‌
കാര്യങ്ങള്‍ കലഹിക്കും കേരളമി-
ക്കാലംകടയാന്‍ മനസ്സുവേണം
മൈനാകമാകും മലമനസ്സും
മനസ്സിന്റെ വാശിതന്‍ വാസുകിയും
(വാശിതിരിയുംശിവരൂപത്തില്‍
വാസുകികൈവളതന്നെയായി)

അറിവാകെ അക്ഷരനാദമായി

അറിവാകെ അക്ഷരനാദമായി
അറിയുന്നു കേട്ടറിയുന്നു എല്ലാം
അറിവിന്റെ അര്‍ത്ഥപ്രകാശത്തിലായ്‌
തിരിയുന്നു കണ്ടുതിരിയുന്നെല്ലാം
അറിവിന്റെ അളവുക്രമങ്ങളായി
മാറുന്നു മാറ്റുന്നുതാളമെല്ലാം
അറിവിന്‍ വരമാകെ വിവരമായി
വരവായി മനസ്സില്‍ മഹിമയായി
------------
വിവരവിരല്‍
----------
അറിവിന്റെഭാഷയുണ്ടാക്കുവാനായ്‌
അറിയേണ്ട അക്ഷരാധാരമായി
അറിവിന്‍ സ്വരക്രമമായിരമായ്‌
അറിയണം പത്തുവിരലിലുമായ്‌
അറിവ്‌ വിവരമായ്‌ തിരിതിരിഞ്ഞ്‌
അറിവാകെ കൈക്കുള്ളിലായിടേണം
അറിവിന്‍സുദര്‍ശനവിദ്യയായി
അറിവ്‌ വിരലില്‍തിരിഞ്ഞിടേണം

Sunday, October 21, 2007

ideadeal

Idea
-----
know-now centre
for
a slang -lang-language
------------
CHANT
----
KNOW NOW KNOWHOW
WORD WORLD WORDWORKS
SHAPE SHOP SHIPSHAPE
SHARP SHOW SHARESHORE
----------
DEAL
-----
INFLAME words of knowledge with images of imagination
for ringing strings of words and meanings

എന്തുവേണം

അറിയണ്ട എന്നു പറഞ്ഞുപണ്ട്‌
അറിയാതിരിക്കുവാന്‍ സായ്പ്‌ പണ്ട്‌
അറിയേണ്ടതൊക്കെയും സായ്പിനെന്ന്
അറിയാനും ചെയ്യാനും എന്നുകണ്ട്‌
അറിയേണ്ട ഇംഗ്ലീഷിലല്ലാതൊന്നും
അറിവില്ലമറ്റുള്ളഭാഷകളില്‍
അതുതന്നെശരിയെന്ന് തലകുലുക്കി
അറിയണ്ട എന്നു നാം സമ്മതിച്ചു
അതുകൊണ്ട്‌ നമ്മള്‍ക്ക്‌ അറിവെന്തെന്ന്
അറിയാനും പറയാനും കഴിയാതെയായ്‌

അറിയുന്നതെല്ലാം അവര്‍ക്കുവേണ്ടി
അതുതന്നെയായിന്നു മുദ്രാവാക്യം
അതുമാറിയറിയുന്നതവരവര്‍ക്കെ-
ന്നറിയാനും പറയാനുംകാലമായി
അറിവിലുണ്ടായതാം പാരതന്ത്ര്യം
അതുമാറി സ്വാതന്ത്ര്യം ശീലമാകാന്‍
അറിയണം അറിവിന്റെ അറിവുവേണം
അറിവിന്റെ ജീവിത ജ്ഞാനം വേണം

ഓര്‍ക്കുട്ട് കൂട്

ഒരുമിച്ച്‌ കൂടുവാന്‍ ഒരുകൂട്‌ കൂട്‌
ഒരുതൂവല്‍ കൂട്‌ ഒരുമക്കൊരുകൂട്‌
ഓര്‍മകള്‍ ഒരുക്കാന്‍ ഒരുകൂട്‌ കൂട്‌
ഓരോരാള്‍ക്കോരോരോ ഓര്‍മക്കൂട്‌

Saturday, October 20, 2007

ആദിമുദ്ര

ചൂണ്ടല്‍,ചൂണ്ടുവിരല്‍,യുദ്ധം
-------------------
ചൂണ്ടുവിരലിലായ്‌ ഊറുംശക്തി
കൊണ്ടുപണ്ടേ ഉണ്ടായ്‌ യുദ്ധശക്തി
ചൂണ്ടിപ്പറയുന്നത്‌ പോരിനായി
ചൂണ്ടിപ്പോര്‍ പോര്‍ക്കലി ഉറയുവാനായ്‌
(ചൂണ്ടിപ്പോര്‍ ജപ്പാനില്‍ ജൂഡൊ ആയി
ചൂണ്ടുവിരല്‍ശക്തിയഭ്യാസമായ്‌)
-----------------------
ഞാന്‍പോര്‍
---------
ഞാനെന്ന ഞാണ്‍ജീവിതവില്ലില്‍ കെട്ടി
ചൂണ്ടുവിരല്‍കൊണ്ടമ്പെടുത്ത്‌
ആഞ്ഞുവലിച്ചുവിടുന്നതല്ലെ
ആകയാംജീവിതയുദ്ധമായി
നേര്‍ക്കുനേര്‍ നില്‍ക്കുന്ന ആരാനോട്‌
നേരിട്ടുചെയ്യുന്നപോര്‍വിളിക്ക്‌
ആദ്യമായ്‌ ചൂണ്ടുവിരലുചൂണ്ടി
നേരിട്ടുകൊണ്ടല്ലെപോരാട്ടമായ്‌
--------------
ചൂണ്ടല്‍മുദ്ര
---------
ചൂണ്ടല്‍മുദ്രചുറയുന്നമുദ്ര
കാര്യങ്ങള്‍ കായ്കള്‍ ചുറച്ചെടുക്കാന്‍
കായ്കുള്ളിനുള്ള്‌ ചൂഴ്‌ന്നെടുക്കാന്‍
കാര്‍ന്നെടുക്കുന്ന കരുവതായി
കാണാത്തമീനിന്ന് ചൂണ്ടലായി
കാണുന്നുചൂണ്ടല്‍ചരടിലായി
-------
കാര്യക്രിയാ മുദ്രചൂണ്ടല്‍മുദ്ര
ആദ്യമുണ്ടായതാം കര്‍മ്മമുദ്ര
----------