Tuesday, March 11, 2008

ഈശ്വരാരാധന

ഈശ്വരാരാധന
------------
ഈശ്വരാരാധന എന്ന- തീസ്വരാരാധന, എന്നും
ആശ്രയം താന്‍ ആ ആശയം
ആശാധാരയാം ആശയം
---------------------
ഈശ്വരന്‍ എന്നുപറയാനും ഈശ്വരനെ അറിയാനും ആശ്രയമായത്‌ അക്ഷരങ്ങളാണ്‌.അക്ഷരങ്ങള്‍ക്ക്‌ ജീവനുണ്ടാക്കുന്നത്‌ അ,ഇ,എ ഉ,ഒ,ആ,ഈ,ഏ,ഊ,ഓ എന്നീ പത്ത്‌ സ്വരങ്ങളാണ്‌. ഉയിര്‍ എന്നു വിളിക്കുന്നജീവസ്വരങ്ങളാണ്‌ അരുള്‍ പൊരുള്‍ രൂപത്തിലുള്ളനാദത്തിനും അര്‍ഥത്തിനുംചലനവും ശക്തിയും നല്‍കുന്നത്‌
അറിവിന്റെ ആധാരം ഉയിരായ സ്വരങ്ങളാണ്‌.അറിവിന്റെ ആധാരമായ
സ്വരങ്ങളുടെ ധാരയെ തിരിച്ചറിയുന്നതാണ്‌ ആരാധന..പത്തുസ്വരങ്ങളെ പത്തു വിരലുകളില്‍ ആവാഹിച്ച്‌ തൊഴുതാല്‍ സ്വരാരാധനയാവലായ്‌
തെറിക്കുന്ന അക്ഷരങ്ങള്‍ തെറിയായ്‌ മാറലായ്‌.കവലപ്രസംഗങ്ങളിലും,അടുക്കളക്കലഹങ്ങളിലും വിദ്യയെ വേറെവേറെയക്കുന്ന വിദ്യാലയങ്ങളിലും വേറിട്ടുതെറിക്കുന്നവേതാളതാളത്തിലുള്ള അക്ഷരങ്ങളാണ്‌ ഉള്ളത്‌
എതിരായും നേരിടുന്ന അതിരുകളിലും വാക്കുകള്‍ വാളുകളാക്കി പോരാടുമ്പോള്‍ തീപ്പൊരികളായി അക്ഷരങ്ങള്‍ തെറിക്കുന്നു ചിതറിത്തെറിക്കുന്നു.തെറിക്കുന്ന ആസുരശബ്ദങ്ങളെ വന്ദനമുദ്രകൊണ്ട്‌ കയ്യൊതുക്കി ഈ സ്വരങ്ങള്‍ ഈശ്വരസ്വരങ്ങള്‍ എന്ന് ധ്യാനിച്ചാല്‍ ഈ അവസ്ഥക്ക്‌ മാറ്റമായേക്കാം ഈ ആശമാത്രമാണ്‌ ഈ കാലലോകത്തില്‍ ആശ്രയ്മായിട്ടുള്ളത്‌

No comments: