Monday, December 10, 2007

ആരോട്ടും അറിവിന്റെ തേര്‍

ആരോട്ടും അറിവിന്റെ തേര്‍
ആരായാന്‍ അറിവിന്റെ ആര്‍
തേടാനായ്‌ അറിവിന്റെതീ
ആടാനായ്‌ അറിവിന്റെ താള്‍
(തെയ്‌ തെയ്‌ തെയ്‌ തെയ്‌ തെയ്‌ തെ തെയ്‌)
തേരോട്ടാന്‍ വാക്കിന്‍ വഴി
തേരുരുളും അക്ഷാക്ഷരം
തേര്‍ തിരിയും അര്‍ഥത്തിരി
തേര്‍താളം തെളിതാളമായ്‌

തേര്‍-(തിരി)ര്‍ ത-രത-രഥ-അര്‍ഥം
-------------
ചോദ്യോദയം ബോധജ്ഞാനോദയം
ആദ്യോദയംധ്യാനബോധോദയം
ആദിമദ്ധ്യാന്ത മനോമാനത്തില്‍
ബോധോദയം ചോദ്യവിദ്യോദയം
------------------
അവരായിരം
------------
അവരായിരം അവയായിരം
അറിയും വിരല്‍ വരമതുമായിരം
അവരോടും അവയോടും അറിവോര്‍മകള്‍
അവയവപ്പൊരുത്തത്തില്‍ തിരിവായിരം

2 comments:

രാജന്‍ വെങ്ങര said...

അറിവിതു അറിയാനുഴറും
ആയിരത്തിലൊര-രചന്‍ ഞാനും.
രചനയിതു രസം,
സരസ സുഖ: സുരം!
വാഗ് രസ പൂരകം!!
കവിത സുന്ദരം.!!!


തുടരുക,ഭാവുകങ്ങളൊടെ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ്, അറിവുള്ള കവിത ഇഷ്ടമായി.