Saturday, January 5, 2008

ampalam

ആരായല്‍ തന്നെ ആരാധന
ആവും അറിവിന്‍ അമ്പലം
ഓം നാദ മന്ത്രം ശ്രീജ്യോതി തന്ത്രം
ആ താള യന്ത്ര ചേരൂം അറിവിന്‍
അമ്പലം

knowhow

of,about,in,on,over,and-knowledge

based,related,method-

account,a count,-identity,doublet,triplet---
1 2 3 ------
real and virtual images/ideas-
collection,classification, analysis,
notes of theory ofknowledge

know now

wording of word my word
meaning of mind my mind
feeling of life my life
living of world my world

Tuesday, January 1, 2008

ഗസല്‍

ഗസല്‍
------
ആകാശത്തിലെ അലകളായ്‌
ആകെഗസലായ ഗാനങ്ങള്‍
ആകാശഗംഗയുടെധാരയില്‍നി-
ന്നാഗാനധാരകള്‍ ഒഴുകലായ്‌
ആഗാനധാരകള്‍ ഒഴുകിയി-
ട്ടാനന്ദം മനസ്സില്‍ ഊറലായ്‌
ആനന്ദം ഊറും മനസ്സുകള്‍ ചേര്‍-
ന്നാനന്ദോല്‍സവഘോഷമായ്‌
----------
ഗാനസംഗീതാലാപനം ഗസലായി
ഗായകന്‍ അമീര്‍ഖുസ്രുഗാനത്തിന്‍ നാടോടിയായ്‌
നാടിതില്‍ ഗസലിന്റെശീലുകള്‍ശീലമാക്കി
നാടിനെഗസല്‍ഗാനമായാജാലത്തിലാക്കി

Friday, December 28, 2007

ആനന്ദോല്‍സവം

ആനന്ദോല്‍സവം
-----------
കണ്ണിന്നുത്സവം ആനന്ദം
കാതിന്നുത്സവം ആനന്ദം
കാലിന്നുത്സവം ആനന്ദം
കൈക്കുമുത്സവം ആനന്ദം
-----------
കാണുന്നതാനന്ദമായാല്‍
കേള്‍ക്കുന്നതാനന്ദമായാല്‍
കാല്‍ക്കാലമാനന്ദമായാല്‍
കൈകാര്യമാനന്ദമായാല്‍
ആനന്ദോല്‍സവം കണ്ണിന്ന്
ആനന്ദോല്‍സവം കാതിന്ന്
ആനന്ദോല്‍സവം കാലിന്ന്
ആനന്ദോല്‍സവം കയ്യിലും
----------------
ആയില്ല
-------
ആയില്ല ഇന്നുമാനന്ദമാവാന്‍
ആവേണ്ടവേദം ആവിദ്യ ഒന്ന്
ആരായല്‍തന്നെ ആരാധന എ-
ന്നാവാതെ ഇല്ല ആവിദ്യ ഏതും

Tuesday, December 25, 2007

ചെണ്ട

ചെണ്ട
-------
ചെണ്ടേ നീ കൊണ്ടിട്ട്‌ ഉണ്ടാക്കുന്നു
പണ്ടേ ഈനാട്ടിന്റെഭാവതാളം
ഉണ്ടാകുംശബ്ദകോലാഹലത്തില്‍
ഉണ്ടാക്കും ആകയാം പൊള്ളത്തരം
--------------------
ആകെ ഏകം
---------
ആകയാം ഉണ്മ ഏകം
ആ ഇല്ല എന്ന പൂജ്യം
ആപൂജ്യചക്രം ഏകത്തില്‍
ആകെ തിരിയും വിവരമായ്‌

വരിശരണം

വരിശരണം
--------
വരിശരണം നല്‍ വഴിശരണം
വഴിവിഷമംതീരാന്‍ മൊഴിശരണം
മൊഴിവഴിയില്‍ ജീവിതവിധിശരണം
വിധിവഴിയില്‍ മഹാമതിശരണം
---------------------
ശരിശരണം ഈശ്വരശരിശരണം
വരിശരണം അമ്പലവരിശരണം
വരശരണം ഈശ്വരവരശരണം
വരിശരണം അമ്പലവരിശരണം
----------------------
നിരനിരയായ്‌ നീങ്ങുംവഴിവണ്ടി-നാട്ടില്‍
നിലയില്ലാതായാല്‍ പലനാട്‌
പലശരണംകാലകലിശരണം
ഒരുവഴിയില്ലെങ്കില്‍ കലിശരണം-
----------------------
ആയിരം
------
ആവേണം ആവേണ്ടതെന്തും
ആവേണ്ടും ആവേദമായി
ആവേദം അറിവായ്‌ തിരിവായ്‌
ആവേണം വിവരവരമായ്‌
----------
ആയിരം വെറും ആയിരം
ആകയാം പലതായിരം
ആകയും വരിയായ്‌ വരാന്‍
ആകയാം തരിയായിരം
---------------
വെറുമായിരം കൊണ്ട്‌ പലതായിരം
വരിയായ്‌ ഒരുക്കി തരിയാക്കിയാല്‍
അറിയാം-അതുകൊണ്ട്‌ വെറുമായിരംകൊ-
ണ്ടറിയാം അറിയേണ്ട പലതായിരം